
മാള: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന പരാതിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് നടപടി തുടങ്ങി. മാള സോഷ്യൽ ഫോറം- സെന്റർ ഫോർ സോഷ്യൽ ചെയ്ഞ്ചസ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയിലാണ് ഈ നടപടി. പരാതി സംസ്ഥാനത്തെ എല്ലാ ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കും കൈമാറി, ആവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് നിർദ്ദേശം നൽകി. അഡീഷണൽ ഡയറക്ടർ എൽ. എസ്. ദീപ ഒപ്പുവെച്ച കത്തിലൂടെയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വർധിച്ചിട്ടും പല തിയേറ്ററുകളിലും ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള ശൗചാലയങ്ങൾ, ഭിന്നശേഷി സൗഹൃദ പ്രവേശന സൗകര്യം, അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമല്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, കാന്റീനുകളിൽ നിന്ന് കുപ്പിവെള്ളം വാങ്ങാൻ പ്രേക്ഷകരെ നിർബന്ധിതരാക്കാതെ സൗജന്യമായി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |