SignIn
Kerala Kaumudi Online
Monday, 06 July 2026 6.41 AM IST

സൗജന്യ മഴക്കോട്ട് വിതരണം

tn

തൃപ്രയാർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റിയ കേന്ദ്ര സർക്കാർ നടപടി അപലപനീയമാണെന്നും ഗാന്ധിജിയെ തിരസ്‌കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണിതെന്നും എ.ഐ.സി.സി സെക്രട്ടറി ടി.എൻ.പ്രതാപൻ.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വലപ്പാട് ഡിവിഷനിലെ തൊഴിലാളികൾക്ക് ഡിവിഷൻ മെമ്പർ ഷാമില സലീം നൽകുന്ന സൗജന്യ മഴക്കോട്ട് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാമില സലീം അദ്ധ്യക്ഷയായി.രഞ്ജില ഗിരി,സി.എം.നൗഷാദ്,ഇർഷാദ് കെ.ചേറ്റുവ,ഷോല മഹേഷ്,ഹസീന താജുദ്ദീൻ,കെ.ദിലീപ് കുമാർ,നൗഷാദ് ആറ്റുപറമ്പത്ത്,പി.എസ്.സന്തോഷ്,പി.എം.സിദ്ധിക്ക്,എം.എ.സലീം,പി.എ.ഷഹർബാൻ,നസീമ ബഷീർ,മെയ്ജി തോമസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL