
ചാലക്കുടി:തൂമ്പാക്കോട് തോമസിന്റെ മരണത്തിന് ഉത്തരവാദികൾ കെ.എസ്.ഇ.ബി മാത്രമാണെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി കുറ്റപ്പെടുത്തി. കൃഷിപ്പണിക്ക് സ്‌കൂട്ടറിൽ പോയ തോമസ് വൈദ്യുതി കമ്പികളിൽ ഉടക്കിനിന്ന തെങ്ങിൽ ഇടിച്ചാണ് മരണപ്പെട്ടത്. കാറ്റിൽ വൈദ്യുതി കമ്പികളിലേയ്ക്ക് തെങ്ങുവീണ വിവരം അറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അപകടം ഒഴിവാക്കിയില്ല.ഉദ്യോഗസ്ഥർ വിവരം ഫയർഫോഴ്‌സിനെ അറിയിച്ചിതുമില്ല. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും തോമസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വകുപ്പ് മന്ത്രിക്ക് അയച്ച നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |