SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.50 AM IST

രാത്രിതാവളമായി ബസ് സ്റ്റാൻഡ്

photo

ഗുരുവായൂർ: തെരുവിലലയുന്നവരുടെ രാത്രികാല താവളമായി ഗുരുവായൂർ കെ.എസ്.ആർ.ടി.സിസ്റ്റാൻഡ്. തീർത്ഥാടകരുൾപ്പടെയുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധമാണ് ഇവർ സ്റ്റാൻഡ് കയ്യടക്കുന്നത്. പലരും പ്രാഥമിക ആവശ്യങ്ങളടക്കം ഇവിടെത്തന്നെ നിർവഹിക്കുന്നതിനാൽ യാത്രക്കാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും ദുരിതത്തിലാണ്.ഇതിനെതിരെ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്. കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്നു. രാത്രി ഇവിടെ തമ്പടിക്കുന്നവരിൽ സാമൂഹ്യവിരുദ്ധരുമുണ്ടെന്നാണ് പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL