
കൊടുങ്ങല്ലൂർ:പനങ്ങാട് യുവതരംഗം കലാസമിതി ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മെറിറ്റ് ഡെ കെ.കെ. വത്സരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് ടി.കെ.ശക്തീധരൻ അദ്ധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി,ഹയർസെക്കൻഡറി,യു.എസ്.എസ്,എൽ.എസ്.എസ് പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവർക്കുള്ള ഉപഹാരങ്ങൾ എം.എൽ.എ നൽകി. യുവതരംഗം രക്ഷാധികാരികളായ എം.എസ്.നാരായണൻ,പി.ബി.മോഹനൻ എന്നിവർ എം.എൽ.എയെ ഉപഹാരം നൽകി ആദരിച്ചു. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി,പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.രഘുനാഥ്, മെമ്പർ എ.എസ്.സിദ്ധാർത്ഥൻ,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ.ഹരീഷ് കുമാർ,കലാസമതി സെക്രട്ടറി ടി.എസ്.സലീഷ്,ലൈബ്രറി പ്രസിഡന്റ് ആർ.വിശ്വനാഥൻ, സെക്രട്ടറി സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |