
അന്തിക്കാട്: ചെമ്മാപ്പിള്ളി ശിവജി നഗർ നിവാസികളുടെ 37 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഡോ. ഹെഡ്‌ഗേവാർ റോഡിന് ശാപമോക്ഷം.റോഡിന്റെ ഉദ്ഘാടനം താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. പീതാംബരൻ നിർവഹിച്ചു. ചടങ്ങിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളും മുൻ അംഗങ്ങളും പങ്കെടുത്തു. താന്ന്യം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് റോഡ്. ആർ.എസ്.എസ്. സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ ജന്മശതാബ്ദി വേളയിലാണ് ഈ റോഡിന്റെ നിർമ്മാണം പൂർത്തിയായത്. ചെമ്മാപ്പിള്ളി ആനേശ്വരം ശാഖയിലെ സ്വയംസേവകരുടെ നേതൃത്വത്തിൽ നിർമ്മിച്ച റോഡായതിനാലും ഡോക്ടർജിയുടെ പേര് നൽകിയതിനാലും മാറിമാറി വന്ന ഭരണ നേതൃത്വം ഈ പ്രദേശത്തെ അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |