SignIn
Kerala Kaumudi Online
Thursday, 09 July 2026 3.59 AM IST

നടത്തറ തിരുഹൃദയ ദേവാലയ ശതാബ്ദി

church-homes

നടത്തറ: തിരുഹൃദയ ദേവാലയ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധന കുടുംബങ്ങൾക്കായി ഒരുകോടി രൂപയുടെ ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കി. ഇടവകാംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് 80 ലക്ഷം രൂപ ചെലവിൽ 10 വീടുകൾ നിർമ്മിച്ചു നൽകി. വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി 20ലക്ഷം രൂപ ചെലവഴിച്ച് 28കുടുംബങ്ങൾക്ക് സഹായം നൽകി. വീടുകളുടെ സമർപ്പണം വ്യാഴാഴ്ച രാവിലെ 8:30ന് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിക്കുമെന്ന് ഫാ.നോബി അമ്പൂക്കൻ പറഞ്ഞു. ഫാ.ആൽബിൻ ചൂണ്ടൽ,തോമസ് നെല്ലിശേരി,തോമസ് മുണ്ടൻമാണി,സോജൻ ചെമ്പകശേരി,ലെനിൻ തട്ടിൽ,പോൾസൺ നെല്ലിശേരി,ബിനു പാലോക്കാരൻ എന്നിവരടങ്ങിയ സമിതിയാണ് മേൽനോട്ടം വഹിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL