SignIn
Kerala Kaumudi Online
Thursday, 09 July 2026 3.59 AM IST

നിറയാതെ വാഴാനി ഡാം

poomala

 ജലനിരപ്പ് സംഭരണശേഷിയുടെ 22.68% മാത്രം

വടക്കാഞ്ചേരി: ജില്ലയിൽ മഴ കനത്തിട്ടും വടക്കാഞ്ചേരിയിലെ പ്രധാന ജലസ്രോതസായ വാഴാനി ഡാമിൽ ജലനിരപ്പ്

ഉയരുന്നില്ല. 62.48മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ഇപ്പോൾ ജലനിരപ്പ് 49.76 മീറ്റർ മാത്രം. ആകെ സംഭരണശേഷിയുടെ വെറും 22.68% മാത്രമാണിത്. കഴിഞ്ഞ വർഷം ഇതേസമയം 56.84 മീറ്റർ വെള്ളമുണ്ടായിരുന്നു. കാലവർഷമെത്താൻ വൈകിയതും മച്ചാട് ഉൾവനത്തിൽ വേണ്ടത്ര ഉറവകൾ ഇല്ലാത്തതുമാണ് ജലനിരപ്പ് കുറയാൻ കാരണം. ഈ അവസ്ഥ തുടർന്നാൽ വരുംമാസങ്ങളിൽ കൃഷിയും കുടിവെള്ള വിതരണവും പ്രതിസന്ധിയിലാകും. ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ തെക്കുംകര പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കും കുടിവെള്ളമെത്തിക്കുന്നത് വാഴാനിയിൽ നിന്നാണ്.

നീരൊഴുക്ക് കൂട്ടാൻ കാടുകയറും; തടസം ആനഭീതി
വനത്തിൽ നിന്നുള്ള നീരൊഴുക്ക് ദുർബലമായ സാഹചര്യത്തിൽ, തടസം നീക്കി വെള്ളം ഡാമിലേക്ക് തിരിച്ചുവിടാൻ ഇറിഗേഷൻ - വനം വകുപ്പ് അധികൃതർ അടുത്തമാസം ഉൾവനത്തിലേക്ക് തിരിക്കും. വാഴാനിയിൽ നിന്ന് വനത്തിലെ കക്കും ചോല വരെയുള്ള 9 കി.മീ. ദൂരം കാട് വെട്ടിമാറ്റി യാത്ര ചെയ്യാൻ കാട്ടാനശല്യവും തടസമാകുന്നുണ്ട്. എന്നാലും വനംവകുപ്പിന്റെ അന്തിമ അനുമതിയോടെ യാത്ര ചെയ്യാനാണ് നീക്കം.

വാഴാനി ഡാം: ജലനിരപ്പ്

പരമാവധി സംഭരണശേഷി: 62.48 മീറ്റർ

നിലവിലെ ജലനിരപ്പ്: 49.76 മീ. (ആകെ സംഭരണശേഷിയുടെ 22.68% മാത്രം)

കഴിഞ്ഞ വർഷം ഇതേ സമയം: 56.84 മീ.

 പ്രതിസന്ധികൾ

മച്ചാട് വനത്തിൽ ഉറവകൾ പൊട്ടാത്തതിനാൽ നീരൊഴുക്ക് ദുർബലം.

തെക്കുംകര പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതിയെ ബാധിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL