
തൃശൂർ:പി.എസ്.സിയിലെ അഴിമതികൾക്കെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ പി.എസ്.സി ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഓഫീസിന് മുന്നിൽ റീത്ത് സമർപ്പിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
യുവമോർച്ച പ്രസിഡന്റ് വി.മനുപ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്,യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല,ബി.ജെ.പി ഭാരവാഹികളായ അഡ്വ.കെ.ആർ.ഹരി,സുധീഷ് മേനോത്ത് പറമ്പിൽ,രാഹുൽ നന്ദിക്കര,എൻ.ആർ.റോഷൻ, അഞ്ജലി ഇടക്കാട്ടിൽ,കാളിദാസ്,ഹരി,വിഷ്ണു പുതുക്കാട്,അമൃത് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |