
തൃശൂർ: വിലക്കയറ്റം പിടിച്ചു നിറുത്താൻ വിപണിയിൽ ഇടപെടേണ്ട സപ്ലൈകോയ്‌ക്ക് 4169.87 കോടി രൂപയുടെ ബാദ്ധ്യത. അതേസമയം വിപണി ഇടപെടലിന് കഴിഞ്ഞ 10 വർഷത്തിനിടെ (2016 - 2026) 1813.78 കോടി രൂപ മാത്രമാണ് സംസ്ഥാന സർക്കാർ സപ്ലൈകോയ്ക്ക് നൽകിയത്.
പുറത്തുനിന്ന് സാധനം വാങ്ങിയതിന് വിതരണക്കാർക്ക് 432.23 കോടി നൽകണം. കഴിഞ്ഞ മൂന്ന് വർഷമായി സർക്കാർ കൂടുതൽ തുക സപ്ലൈകോയ്‌ക്ക് അനുവദിക്കുന്നുണ്ട്. പക്ഷേ മുൻവർഷങ്ങളിലെ ഫണ്ടിന്റെ കുറവും കൊവിഡ് കാലത്തെ വിപണി ഇടപെടലുമാണ് ഭീമമായ ബാദ്ധ്യതകളിൽ സപ്ലൈകോയെ കുടുക്കിയത്. വിലക്കയറ്റം തടയാൻ സപ്ലൈകോയ്‌ക്ക് സർക്കാർ കൂടുതൽ ധനസഹായം നൽകിയില്ലെങ്കിൽ പൊതുവിതരണ ശൃംഖല സ്തംഭിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് സപ്ലൈകോ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
കൺസോർഷ്യം ലോൺ.........നൽകാനുള്ള തുക (കോടിയിൽ)
എസ്.ബി.ഐ...........................................1000
കാനറ ബാങ്ക്............................................1000
ഫെഡറൽ ബാങ്ക്.......................................490.00
ആകെ........................................................2490
പി.ആർ.എസ് ലോൺ ......നൽകാനുള്ള തുക (കോടിയിൽ)
കേരള ബാങ്ക് (2021-22)......................................379.87
കേരള ബാങ്ക് (2022-23)................................... 200.00
കൺസോർഷ്യം ബാങ്ക് (എസ്.ബി.ഐ).......480.00
കൺസോർഷ്യം ബാങ്ക് (കാനറ ബാങ്ക്)........620.00
ആകെ.................................................................1,679.87
ആകെ കടം (കൺസോർഷ്യം ലോൺ + പി.ആർ.എസ് ലോൺ)...............4,169.87 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |