SignIn
Kerala Kaumudi Online
Saturday, 11 July 2026 3.03 AM IST

ഇൻഷ്വറൻസ് പദ്ധതി: 15 വരെ പുതുക്കാം

d

തൃശൂർ: റബ്ബർ ടാപ്പിംഗ് തൊഴിലാളികൾക്കായി റബ്ബർ ബോർഡ് നടപ്പിലാക്കുന്ന ഗ്രൂപ്പ് ലൈഫ് ഇൻഷ്വറൻസ് കം ടെർമിനൽ ബെനിഫിറ്റ് പദ്ധതിയിലെ അംഗങ്ങൾക്ക് പോളിസി പുതുക്കാനുള്ള തീയതി നീട്ടി. പദ്ധതിയിൽ ചേർന്നിട്ടുള്ളവർ ഈ വർഷത്തെ വിഹിതം അടച്ച് 15നകം തൃശൂർ റബ്ബർ ബോർഡ് റീജിയണൽ ഓഫീസിൽ പോളിസി പുതുക്കേണ്ടതാണ്. പദ്ധതി പ്രകാരം ഓരോ അംഗത്തിനും സ്വാഭാവിക മരണം സംഭവിച്ചാൽ ഒരു ലക്ഷം രൂപയുടെയും, അപകടമരണം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപ വരെയുമുള്ള ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746574284.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL