SignIn
Kerala Kaumudi Online
Saturday, 11 July 2026 3.03 AM IST

പ്രതിഷേധ ധർണ

insu

തൃശൂർ: ഏജന്റുമാരുടെ കമ്മിഷനും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ നാഷണൽ ഇൻഷ്വറൻസ് കമ്പനി തൃശൂർ ബ്രാഞ്ച് ഓഫീസിന് മുൻപിൽ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ.അഖിലേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ജോജു വർക്കി, ബ്രാഞ്ച് പ്രസിഡന്റ് എം.ജി.നിശാന്ത്, സെക്രട്ടറി ജോബി സി.തോമസ്, സി.പി. നാരായണൻ എന്നിവർ സംസാരിച്ചു. കമ്പനിയുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഏജന്റുമാരെ പ്രതിസന്ധിയിലാക്കുന്ന പരിഷ്‌കാരം പിൻവലിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിരവധി ഏജന്റുമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL