SignIn
Kerala Kaumudi Online
Thursday, 30 July 2026 4.39 AM IST

ഉപഭോക്തൃ കോടതി വിധി

c

തൃശൂർ: മുൻകാല രോഗങ്ങൾ മറച്ചുവച്ചെന്ന് ആരോപിച്ച് ഹൃദയ ചികിത്സയുടെ ഇൻഷ്വറൻസ് ക്ലെയിം നിഷേധിച്ച നാഷണൽ ഇൻഷ്വറൻസ് കമ്പനിക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി വിധി. വിയ്യൂർ പുളിപ്പറമ്പിൽ പി.ആർ.സുധാകരൻ ഫയൽ ചെയ്ത ഹർജിയിൽ ഇൻഷ്വറൻസ് തുകയായ 2,00,000രൂപയും പലിശയും നഷ്ടപരിഹാരവും ഉൾപ്പെടെ നൽകാൻ കോടതി ഉത്തരവിട്ടു. നെഞ്ചുവേദനയെത്തുടർന്ന് ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായ പി.ആർ.സുധാകരൻ സമർപ്പിച്ച ക്ലെയിം പ്രമേഹവും രക്തസമ്മർദ്ദവും മറച്ചുവച്ചെന്ന് ആരോപിച്ചാണ് കമ്പനി തള്ളിയത്. പ്രസിഡന്റ് സി.ടി.സാബു, അംഗങ്ങളായ എസ്.ശ്രീജ, ആർ.റാം മോഹൻ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരന് അനുകൂലമായി വിധിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി.ബെന്നി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL