
തൃശൂർ: ഡിജിറ്റൽ സെൻസസിന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ജില്ലയിൽ പൂർത്തിയായി. ഇന്ന് വരെയായിരുന്നു വിവരശേഖരണത്തിന് സമയം. ജില്ലയിലെ 15 ചാർജുകളിലായി 5,836 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിലാണ് വിവരശേഖരണം നടന്നത്. വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, ഗുരുവായൂർ മുനിസിപ്പാലിറ്റികൾ, തൃശൂർ കോർപ്പറേഷൻ, ചാലക്കുടി, തലപ്പിള്ളി, കൊടുങ്ങല്ലൂർ, ചാവക്കാട്, കുന്നംകുളം, തൃശൂർ, മുകുന്ദപുരം താലൂക്കുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ നടപടികൾ പൂർത്തിയായി. അദ്ധ്യാപകരും സർക്കാർ ജീവനക്കാരുമടങ്ങുന്ന 6,000ലേറെ ഉദ്യോഗസ്ഥരാണ് ഫീൽഡിൽ പ്രവർത്തിച്ചത്. വിവരശേഖരണ പൂർത്തീകരണത്തിന് പ്രയത്നിച്ചവർക്കെല്ലാം കളക്ടർ ശിഖ സുരേന്ദ്രൻ നന്ദി അറിയിച്ചു.
ആകെ ചാർജുകൾ: 15 (8 താലൂക്ക്, 6 മുനിസിപ്പാലിറ്റി, 1 കോർപ്പറേഷൻ)
ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക്: 5,836
ഫീൽഡ് ഉദ്യോഗസ്ഥർ: 6,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |