
തൃശൂർ: കേരള ഭിന്നശേഷി ക്ഷേമസംഘടന സംഘടിപ്പിക്കുന്ന 12ാമത് സമൂഹവിവാഹവും സംസ്ഥാന സമ്മേളനവും 9 ന് രാവിലെ 9ന് തൃശൂർ ടൗൺ ഹാളിൽ നടക്കും. മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. കുടുംബസംഗമം രാജൻ ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കളക്ടർ ശിഖ സരേന്ദ്രൻ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം വിതരണം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് വധൂവരന്മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ദാലിയ ഹോസ്പിറ്റാലിറ്റി ചെയർമാൻ ഡോ. അബ്ദുള്ള ഹംസ വരന്മാർക്കുള്ള താലി നൽകലും നിർവഹിക്കും. ഗീത ഗോപി എം.എൽ.എ,അഡ്വ.എ.യു. രഘുരാമപ്പണിക്കർ, എ.എം. മകേഷ്‌ലാൽ, പ്രകാശ്, കെ.ജി. ശിവാനന്ദൻ എന്നിവർ സംബന്ധിക്കും. ഷൈനി ഫ്രാങ്ക് അദ്ധ്യക്ഷയാകും. കാദർ നാട്ടിക സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |