
തൃശൂർ: ചേംബർ ഓഫ് കൊമേഴ്‌സ് വുമൺസ് വിംഗിന്റെ ചേംബർ ഷോപ്പേഴ്‌സ് കാരവൻ 2026 പ്രദർശന വിപണനമേള എട്ട്, ഒൻപത് തീയതികളിൽ കാസിനോ കൾചറൽ ഓഡിറ്റോറിയത്തിൽ നടക്കും. എട്ടിന് രാവിലെ പത്തിന് കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മുതൽ രാത്രി ഒൻപത് വരെയാണ് മേള. നാളെ വൈകീട്ട് 2.30 ന് പാലസ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഓപ്പറേഷൻ തൂഫാന് പിന്തുണ നൽകിയുള്ള ദീപ ശിഖാ പ്രയാണം സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |