
തൃശൂർ: കാലവർഷം സജീവമായതോടെ ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ 222 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 700ലേറെ പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ജില്ലയിലുടനീളം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊതുകുനശീകരണം വ്യാപകമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ വേണ്ടത്ര ശക്തമല്ലെന്ന ആക്ഷേപമുണ്ട്. ചില ദിവസങ്ങളിൽ 40ഓളം പേർക്ക് വരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യഥാസമയം ചികിത്സ തേടാത്തത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും ജീവൻ അപകടത്തിലാകാനും കാരണമാകും.
പിടിവിട്ട് എലിപ്പനി
എലിപ്പനിയും മരണവും ജില്ലയിൽ ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 50ഓളം പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ മരിച്ചു. 50ലേറെ പേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരിലും എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആശുപത്രികളിൽ പനിത്തിരക്ക്
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പനിബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ജനറൽ ആശുപത്രികൾ, ജില്ലാ ,താലൂക്ക് ആശുപത്രികൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പനിരോഗികളുടെ തിരക്കാണ്. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ ഒ.പി.യിലും നിരവധി പേർ ചികിത്സ തേടിയെത്തുന്നുണ്ട്.
ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |