
തൃശൂർ: ജില്ലയിലെ കാവുകളുടെ സംരക്ഷണത്തിനായി വനം വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന 2026-27 വർഷത്തെ പദ്ധതി പ്രകാരം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന കാവുകൾക്കാണ് സാമ്പത്തിക സഹായം നൽകുക. കാവുകളിലെ ജൈവവൈവിദ്ധ്യ സംരക്ഷണം, ഗവേഷണം, അപൂർവ്വ തദ്ദേശീയ സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, കളകൾ നീക്കൽ, ജന്തുസംരക്ഷണം, ജൈവവേലി നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾക്കാണ് ധനസഹായം. വ്യക്തികൾ, ദേവസ്വങ്ങൾ, ട്രസ്റ്റുകൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 17. അപേക്ഷാ ഫോറത്തിന് www.forest.gov.in വിവരങ്ങൾക്കും ---0487-2320609.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |