SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.12 AM IST

 എച്ച് 1 എൻ1 പകർച്ച 'പന്നികളിൽ നിന്നല്ല, തെറ്റിദ്ധാരണ വേണ്ട'

r

തൃശൂർ: ജില്ലയിൽ വിദ്യാർത്ഥിക്ക് എച്ച് 1 എൻ 1 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് വെറ്ററിനറി സർവകലാശാലയിലെ വിദഗ്ദ്ധർ. 'സ്വൈൻ ഫ്ളൂ അഥവാ പന്നിപ്പനി', പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. മനുഷ്യരിൽ കാണുന്ന എച്ച് 1 എൻ 1 രോഗബാധയുടെ പ്രധാന വ്യാപന മാർഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കാണ്.

എച്ച് 1 എൻ 1 വൈറസ് സാധാരാണ സീസണൽ ഇൻഫ്ലുവൻസ പോലെ, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന ശ്വാസകോശ സ്രവങ്ങളിലൂടെയും രോഗ ബാധിതരുമായുള്ള അടുത്ത സമ്പർക്കം മൂലവുമാണ് പകരുന്നത്. നല്ലവണ്ണം പാകം ചെയ്ത പന്നിയിറച്ചിയോ മറ്റ് മാംസാഹാര ഉത്പന്നങ്ങളോ കഴിക്കുന്നതിലൂടെ എച്ച് 1 എൻ 1 രോഗം പകരില്ല. അതിനാൽ മാംസാഹാര ഉപഭോഗവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ല. പന്നി വളർത്തുന്ന കർഷകരെയോ പന്നി വളർത്തൽ മേഖലയെയോ ഈ രോഗവാർത്തയുടെ പേരിൽ അനാവശ്യമായി ആശങ്കപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള രോഗവ്യാപനം മാത്രമാണ് ആശങ്കപ്പെടേണ്ടതെന്നും സർവകലാശാലാ വിദഗ്ദ്ധർ അറിയിച്ചു.

പന്നിപ്പനിയെന്ന പേര് ചരിത്രപരം

സ്വൈൻ ഫ്‌ളൂ' എന്ന പേര് ഈ വൈറസിന്റെ ചരിത്രപരമായ ഉത്ഭവമുമായി ബന്ധപ്പെട്ടതാണ്. 2009ൽ വടക്കെ അമേരിക്കയിലാണ് ഈ വൈറസ് മനുഷ്യരിൽ ആദ്യമായി കണ്ടത്തിയത്. പന്നികളിൽ കാണപ്പെടുന്ന ചില വൈറസുകളുമായി സാമ്യമുള്ളതിനാലാണ് പന്നിപ്പനി എന്ന പേരുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL