
കൊടുങ്ങല്ലൂർ: അഴിക്കോട് മുതൽ കയ്പമംഗലം വരെയുള്ള തീരപ്രദേശത്ത് കടൽക്ഷോഭം തടയുന്നതിനായി സമർപ്പിച്ച 320 കോടി രൂപയുടെ പദ്ധതിക്ക് അടിയന്തരമായി അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. അഞ്ച് വർഷങ്ങൾക്കുള്ളിലായി ആയിരത്തോളം വീടുകളാണ് കടലാക്രമണത്തിൽ നശിച്ചുപോയത്. ഇവിടെ കടൽ ഭിത്തിക്ക് പകരം ടെട്രാപാട് നിർമ്മിക്കുന്നതാണ് അനുയോജ്യമെന്ന് കാണിച്ചു റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 320 കോടി രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ച് മൂന്നുവർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാലാണ് അഡ്വ.ഷാനവാസ് കാട്ടകത്ത് മുഖേന എറിയാട് മത്സ്യതൊഴിലാളി ക്ഷേമസഹകരണ സംഘം സെക്രട്ടറി ഇ.കെ.ദാസൻ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചക്കുള്ളിൽ ഇറിഗേഷൻ ചീഫ് എൻജിനീയർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |