SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.02 AM IST

ജോൺസൺ സ്മൃതിയിൽ ഓണപ്പാട്ടരങ്ങ്

johnson

തൃശൂർ: സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ജോൺസൺ സ്മൃതി ഓണപ്പാട്ടരങ്ങ്' സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ അദ്ധ്യക്ഷനായി. കൺവീനർ അനിൽ സമ്രാട്ട്, രാമചന്ദ്രൻ പുതൂർക്കര, ജയപ്രസാദ് കളത്തിൽ, ശശി കൊടയ്ക്കാടത്ത്, ശശി വറനട്ട്, ബാലസു, ആബിദ, ബിനീഷ് കെ.ആർ., ജ്യോതി, ജമാൽ പട്ടികര, ലത മനോജ് തുടങ്ങിയവർ സംസാരിച്ചു. സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ ഓർമ്മകൾക്ക് ആദരം അർപ്പിച്ച് അദ്ദേഹം ഈണം നൽകിയ ഗാനങ്ങളുടെ ആലാപനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL