SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.02 AM IST

ശ്രീ ജൂനാ അഖാഡ കേന്ദ്ര കാര്യാലയം

swami

തൃശൂർ: ജൂനാ അഖാഡയുടെ ദക്ഷിണേന്ത്യൻ വിഭാഗമായ കാളികാ പീഠം ശ്രീ ജൂനാ അഖാഡയുടെ കേന്ദ്ര കാര്യാലയം തൃശൂർ ഗിരിജാ തിയ്യറ്ററിനു സമീപം റോസ് ഗാർഡനിൽ പ്രവർത്തനമാരംഭിച്ചു. മാർഗ്ഗദർശക് മണ്ഡൽ ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ ഉദ്ഘാടനം നിർവഹിച്ചു. മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഹരിനാരായണൻ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ, മുൻ ശബരിമല മേൽശാന്തി സുധീർ നമ്പൂതിരി, തെക്കെ മഠം മാനേജർ വടക്കുംമ്പാട്ട് നാരായണൻ, വ്യവസായി മോഹൻദാസ്, ജൂനാ അഖാഡ ട്രസ്റ്റി കെ.കേശവദാസ് എന്നിവർ പങ്കെടുത്തു.
കുംഭമേളകൾക്ക് സമാനമായ തിരുന്നാവായയിൽ മഹാമാഘ മഹോത്സവം സംഘടിപ്പിക്കുന്നത് സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃത്വത്തിലുള്ള ശ്രീ ജൂനാ അഖാഡയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL