
തൃശൂർ: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച ജില്ലാതല ഓണം വിപണനമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി. ഇന്നലെ മുതൽ 22വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5വരെയാണ് മേള. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ, നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ, ഓണക്കനി പദ്ധതിയുടെ ഭാഗമായുള്ള കാർഷിക വിളകൾ, നിറപൊലിമയുടെ പൂക്കൾ, ശുദ്ധമായ നെയ്യ് എന്നിവ മേളയിൽ ലഭ്യമാണ്. കൂടാതെ വിവിധതരം പായസങ്ങളും പ്രധാന ആകർഷണമാണ്.
കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ.ദീപക് അദ്ധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |