
തൃശൂർ: നാട്ടുപൂക്കളെ സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും ജൈവവൈവിദ്ധ്യം നിലനിറുത്താനും പരിസ്ഥിതി സംരക്ഷണത്തിനും അത്യാവശ്യമാണെന്ന് മേയർ ഡോ.നിജി ജസ്റ്റിൻ. ഓയിസ്‌ക ഇന്റർനാഷണലും തൃശൂർ കോ- ഓപ്പറേറ്റീവ് കോളേജും സംയുക്തമായി സംഘടിപ്പിച്ച പത്താം നാടൻ പൂക്കളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. ഓയിസ്‌ക ഇന്റർനാഷണൽ പ്രസിഡന്റ് ഡോ.കെ.എസ്.രജിതൻ അദ്ധ്യക്ഷനായി. രമാദേവി മുഖ്യാതിഥിയായി. കോ - ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റ് എ.ജി. നാരായണൻ, പ്രിൻസിപ്പൽ ടി.സുരേഷ്‌കുമാർ, ഓയിസ്‌ക സെക്രട്ടറി ഡോ.ടി.എൽ. സോണി, ട്രഷറർ പി.എ.വേണുഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തൊണ്ടിപ്പൂവ്, ചേനപ്പൂവ്, കൈതപ്പൂവ്, കാട്ടുതുളസി, പെരുവിലം പൂവ്, ദശപുഷ്പങ്ങൾ, കൊങ്ങിണിപ്പൂവ്, കണ്ണാംതളി പൂവ്, വെള്ളമുക്കുറ്റി, കൊട്ടപ്പൂവ്, നെല്ലിന്റെ പൂവ്, കൊന്നപ്പൂവ് തുടങ്ങി ഇരുന്നൂറിലധികം വിവിധയിനം നാട്ടുപൂക്കൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കിന്റർഗാർട്ടൻ കുട്ടികൾ ഉൾപ്പെടെ നിരവധിപേർ പ്രദർശനം കാണാൻ എത്തിച്ചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |