
തൃശൂർ: ഖത്തറിലെ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ഒരുവർഷം നീളുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് 22ന് കുന്നംകുളം ടൗൺ ഹാളിൽ തുടക്കമാകും. പ്രവാസി സമിതിയുടെ സഹകരണത്തോട രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ചടങ്ങ് എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം, കലാപരിപാടികൾ, ഗാനമേള എന്നിവയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ ഷറഫ് മുഹമദ്, വിഷ്ണു ജയറാം ദേവ്, പി. പവിത്രൻ, പി.കെ. ഇസ്മയിൽ, ആർ.പി. ആരിഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |