
തൃശൂർ: കേരളത്തിന് അർഹമായ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്, ജി.എസ്.ടി കുടിശ്ശിക, കേന്ദ്ര നികുതി വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ വിഹിതം എന്നിവ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി. വലക്കാവ് ഡിവിഷൻ മെമ്പർ കെ.സി. അഭിലാഷ് അവതരിപ്പിച്ച പ്രമേയം മരോട്ടിച്ചാൽ ഡിവിഷൻ മെമ്പർ ടി.കെ. ശ്രീനിവാസൻ പിന്താങ്ങി. ഭരണപ്രതിപക്ഷ ഭേദമന്യേ പ്രമേയം ഐക്യകണ്‌ഠേന പാസാക്കി. ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷയായി. മാത്യു നൈനാൻ, പി.എസ്. സുരേഷ് ബാബു, ബിന്ദു കാട്ടുങ്ങൽ, കെ.എ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പ്രമേയത്തിന്റെ പകർപ്പ് പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, കേരള മുഖ്യമന്ത്രി, ധനമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, കളക്ടർ എന്നിവർക്ക് അയച്ചുനൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |