
തൃശൂർ : രാഷ്ട്രീയത്തിന്റെ പേരിൽ അദ്ധ്യാപകർക്കും വൈസ് ചാൻസലർമാർക്കുമെതിരെ നടക്കുന്ന സമരാഭാസങ്ങൾ അപലപനീയമാണെന്ന് തപസ്യ കലാസാഹിത്യവേദി കേന്ദ്ര ഭരണ സമിതി യോഗം അഭിപ്രായപ്പെട്ടു. കാലടി സംസ്‌കൃത സർവകലാശാല വിസി ഡോ. സിസാ തോമസിനെതിരെ നടന്നത് നിന്ദ്യമായ ആക്രമണമാണ്. അദ്ധ്യാപകർക്ക് കുഴിമാടം ഒരുക്കിയും അവരുടെ കസേര കത്തിച്ചുമൊക്കെ നടത്തുന്ന അക്രമങ്ങളെ കലയുടെ പേര് പറഞ്ഞ് ന്യായീകരിക്കുന്ന വിചിത്രമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് തപസ്യ ചൂണ്ടിക്കാട്ടി. സാംസ്‌കാരികമായി കേരളം ഉയരണമെങ്കിൽ സർഗാത്മക യുവത്വത്തെ വീണ്ടെടുത്തേ മതിയാകൂ. സംസ്ഥാന അദ്ധ്യക്ഷൻ പി. വിജയകൃഷ്ണൻ, വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറൽ സെക്രട്ടറി എം.സതീശൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |