SignIn
Kerala Kaumudi Online
Thursday, 20 August 2026 3.16 AM IST

ഹെൽത്തി കേരള: ഭക്ഷണശാലകളിൽ പരിശോധന

photo

തൃശൂർ: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ ഭക്ഷണം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, വഴിയോര കച്ചവട സ്ഥാപനങ്ങൾ തുടങ്ങി 1,106 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജില്ലാ സർവൈലൻസ് ഓഫീസർ, ജില്ലാ ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമലംഘനം കണ്ടെത്തിയ വിവിധ സ്ഥാപനങ്ങൾക്ക് 65,000 രൂപ പിഴ ചുമത്തി. പുകയില നിയന്ത്രണ നിയമപ്രകാരം നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിൽനിന്നും പൊതുസ്ഥലത്ത് പുകവലിച്ചവരിൽനിന്നുമായി 5,400 രൂപ പിഴ ഈടാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL