
കൊച്ചി: വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാവായ ഏഥർ എനർജി ലിമിറ്റഡ് ഇന്ത്യയിൽ 700 എക്‌സ്‌പീരിയൻസ് സെന്ററുകൾ (ഇ.സി.) പിന്നിട്ടു. ഒരുവർഷത്തിനിടെ ഏഥർ 350ലധികം പുതിയ എക്‌സ്‌പീരിയൻസ് കേന്ദ്രങ്ങൾ ഉപഭോക്താക്കളിലേക്ക് എത്താൻ സഹായിച്ചു. വാഹൻ ഡാറ്റ പ്രകാരം 2026 മാർച്ചിൽ ദേശീയ വിപണി വിഹിതം 18.7 ശതമാനമായി ഉയർന്നു.
2.8 ലക്ഷത്തിലധികം യൂണിറ്റുകൾ ഇതുവരെ വിറ്റഴിച്ചു. ഏഥറിന്റെ ആദ്യ കുടുംബ സ്‌കൂട്ടറായ റിസ്റ്റ വിജയം നേടി. 2026 സാമ്പത്തിക വർഷത്തിൽ ഏഥറിന്റെ ചില്ലറ വികസനം മദ്ധ്യ ഇന്ത്യയിലും മറ്റിടങ്ങളിലും കേന്ദ്രീകരിച്ചു. ടയർ രണ്ട്, ടയർ മൂന്ന് നഗരങ്ങളിലേക്ക് വ്യാപിക്കുകയും ദക്ഷിണേന്ത്യയിൽ സാന്നിദ്ധ്യം ആഴത്തിലാക്കുകയും ചെയ്‌തു.
ഇന്ത്യയിൽ 500 അംഗീകൃത സേവന കേന്ദ്രങ്ങൾ പിന്നിട്ടതായി കമ്പനി അറിയിച്ചു, ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിംഗ് ശൃംഖലയായ ഏഥർ ഗ്രിഡ് 4,357ലധികം പോയിന്റുകളായി വളർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |