
കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഏവിസ് ഇന്ത്യയും ചേർന്ന് ഇന്ത്യയിലെ കോർപ്പറേറ്റ് മൊബിലിറ്റി, ലീസിംഗ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. സംരംഭങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഫ്ലെക്സിബിൾ മൊബിലിറ്റി മോഡലുകളുടെ ആവശ്യം പരിഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫ്ലെക്സിബിൾ ലീസിംഗ്,സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ നിസാൻ മാഗ്‌നൈറ്റ്, നിസാൻ ഗ്രാവൈറ്റ് എന്നിവയുൾപ്പെടെയുള്ള വാഹനങ്ങൾ 60 മാസം വരെ കാലാവധിയിലും 50,000 കിലോമീറ്റർ ഉപയോഗ പരിധിയിലും ലഭ്യമാകും.
പങ്കാളിത്തത്തിന്റെ ഭാഗമായി വാഹന രജിസ്ട്രേഷൻ,അറ്റകുറ്റപ്പണികൾ,ഇൻഷുറൻസ് ഉൾപ്പെടുന്ന സമ്പൂർണ ലീസ് ഏവിസ് ഇന്ത്യ കൈകാര്യം ചെയ്യും. തന്ത്രപരവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സംരംഭങ്ങളിലൂടെ ഇന്ത്യൻ വിപണിയോടുള്ള നിസാന്റെ ദീർഘകാല പ്രതിബദ്ധതയെ ഈ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.
തെരഞ്ഞെടുത്ത വേരിയന്റുകൾക്ക് പ്രതിമാസ വാടക
9,399 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |