
പ്രാരംഭ വില 99,999 രൂപ മുതൽ
കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഒബെൻ ഇലക്ട്രിക്, പുതിയ റോർ ഇ.വി.ഒ( Rorr EVO) പുറത്തിറക്കി. ആദ്യ 10,000 ഉപഭോക്താക്കൾക്ക് 99,999 (എക്‌സ്-ഷോറൂം) എന്ന തുടക്ക വിലയിൽ ലഭ്യമാകുന്ന ഈ മോഡലിന്റെ ബുക്കിംഗ് 777 രൂപ മുതൽ ആരംഭിച്ചു. 0–40 കിലോമീറ്റർ വേഗത മൂന്ന് സെക്കൻഡിനുള്ളിൽ കൈവരിക്കുന്ന ഈ ബൈക്ക് 110 കിലോമീറ്റർ പരമാവധി വേഗതയും 180 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. 90 മിനിറ്റിനുള്ളിൽ 0–80% വരെ ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ലഭ്യമാണ്. 15% വരെ കൂടുതൽ റേഞ്ച് നൽകുന്ന എ.ഐ അടിസ്ഥാനത്തിലുള്ള സ്മാർട്ട് ഐക്യു റൈഡ് മോഡും 9 കിലോ വാട്ട് മോട്ടോറും എൽ.എഫ്. പി ബാറ്ററിയും ഈ മോഡലിന്റെ പ്രത്യേകതകളാണ്. ജൂൺ മുതൽ രാജ്യവ്യാപകമായി ടെസ്റ്റ് റൈഡുകളും ഡെലിവറിയും ആരംഭിക്കും.
അധിക ആകർഷണങ്ങൾ
1. എട്ട് വർഷത്തെ ബാറ്ററി വാറന്റിയും കമ്പനി നൽകുന്നു
2. സ്ട്രീറ്റ്‌ഫൈറ്റർ ഡിസൈനിലുള്ള Rorr EVO-യിൽ 10 ലിറ്റർ സ്റ്റോറേജ്,
3. നീളം കൂടിയ സീറ്റ്, സുരക്ഷയ്ക്കായി ഫാൾ അലർട്ട്, എമർജൻസി അസിസ്റ്റ്
തുടക്ക ഓഫറിന് ശേഷം വില
1,24,999 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |