
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലാഭ പാതയിലേക്ക് മടങ്ങിയെത്തി. മണപ്പുറത്തിന്റെ കൺസോളിഡേറ്റഡ് ലാഭം 404.79 കോടി രൂപയിലേക്ക് ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ കമ്പനി 203.75 കോടി രൂപയുടെ നഷ്‌ടം നേരിട്ടിരുന്നു. അതേസമയം മൂന്നാം പാദത്തിനേക്കാൾ ലാഭം 69 ശതമാനം ഉയർന്നു. പ്രവർത്തന വരുമാനം 10 ശതമാനം വർദ്ധനയോടെ 2,613.83 കോടി രൂപയിലെത്തി. സ്വർണ പണയ വായ്പ രണ്ടിരട്ടി വർദ്ധനയോടെ 2331 കോടി രൂപയിലെത്തി. ഓഹരി ഉടമകൾക്ക് 50 പൈസ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |