
മൂന്നാർ: തേയിലത്തോട്ട കമ്പനിയും ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ അസോസിയേറ്റ് കമ്പനിയുമായ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കെ. മാത്യു എബ്രഹാമിനെ പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു. 2015 മുതൽ കെ.ഡി.എച്ച്.പിയെ മാനേജിംഗ് ഡയറക്ടറായും സി.ഇ.ഒയായും നയിച്ചിരുന്ന അദ്ദേഹം കമ്പനിയുടെ ആധുനികവത്കരണത്തിന് നിർണായക പങ്കുവഹിച്ചു.
കമ്പനിയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി അമീർ അബ്ബാസ് ഖാനെയും ബോർഡ് പ്രഖ്യാപിച്ചു.
പ്ലാന്റേഷൻ പ്രവർത്തനങ്ങൾ, ആഗോള വില്പന, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ മൂന്ന് പതിറ്റാണ്ടോളം പരിചയസമ്പത്തുള്ള അദ്ദേഹം കെ.ഡി.എച്ച്.പിയുടെ ടീ മാനുഫാക്ചറിംഗ് വിഭാഗം വൈസ് പ്രസിഡന്റായും മാർക്കറ്റിംഗ് ആൻഡ് സെയിൽസ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |