SignIn
Kerala Kaumudi Online
Wednesday, 24 June 2026 11.46 AM IST

ആഭരണപ്രേമികൾക്ക് സന്തോഷവാർത്ത; സ്വർണവിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 13,​230 രൂപയായി. ഒരുപവന് 200 രൂപ കുറഞ്ഞ് 1,​05,​840 രൂപയായി. ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വർണവില ഇനിയും കുറയുമെന്നാണ് സൂചന.

ഈ മാസം ഒന്നിന് ഒരു പവൻ സ്വർണത്തിന് 1,​14,​560 രൂപയായിരുന്നു വില. ഇതിൽ നിന്നും കഴിഞ്ഞ 20 ദിവസത്തിനിടെ 8,​720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രണ്ട് തവണയായി പവന്‍ വില 2,480 രൂപ കുറഞ്ഞ് 1,06,040 രൂപയിലെത്തിയിരുന്നു. നിലവിലെ അവസ്ഥയിൽ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങൾക്ക് സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാല്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ അടുത്ത ദിവസം ഉയര്‍ത്തുമെന്ന പ്രവചനങ്ങങ്ങളാണ് സ്വര്‍ണ വിലയില്‍ കനത്ത ഇടിവുണ്ടാക്കിയത്. പലിശ ഉയരുമെന്ന പ്രതീക്ഷയില്‍ ഡോളറും യുഎസ് ബോണ്ടുകളും കരുത്താര്‍ജിച്ചു. പലിശ ലഭിക്കാത്ത സ്വര്‍ണത്തിന് പകരം ഉയര്‍ന്ന വരുമാനം നല്‍കുന്ന ബോണ്ടുകളിലേക്ക് നിക്ഷേപകര്‍ നീങ്ങിയതാണ് തിരിച്ചടിയായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 75 ഡോളര്‍ ഇടിഞ്ഞ് 4,117 ഡോളറിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD RATE IN KERALA, GOLDRATE, SILVER RATE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360