SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.33 PM IST

കൊൽക്കത്തയിൽ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് മരണം, നിരവധിപേർക്ക് പരിക്ക്

READ ENGLISH VERSION

ware-house-collapse

കൊൽക്കത്ത: കൊൽക്കത്തയിലെ താരമാലയിൽ നിർമ്മാണത്തിലിരുന്ന സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മൂന്ന് മരണം. നിരവധിപേർക്ക് പരിക്കേറ്റു. മുപ്പതിലധികം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പത്തുപേരെ രക്ഷപ്പെടുത്തിയതായും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. അതേസമയം, മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തൊഴിലാളികൾ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് മേൽക്കൂര തകർന്നുവീണത്. കെട്ടിടത്തിന് മൂന്ന് നിലകളുണ്ടായിരുന്നു. കെട്ടിടം തകർന്നുവീണതറിഞ്ഞ് സമീപത്തുണ്ടായിരുന്ന പ്രദേശവാസികളെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. നിലവിൽ പൊലീസും അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും സംയുക്തമായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

നിര്‍മ്മാണത്തിന് ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി ഇന്ദ്രനില്‍ ഖാന്‍ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KOLKATA, WAREHOUSE COLLAPSE, DEATH, ACCIDET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360