SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.41 AM IST

കരുത്ത് ചോരാതെ ഇന്ത്യൻ സാമ്പത്തിക ലോകം

mar

വ്യാവസായിക ഉത്പാദനത്തിൽ കുതിപ്പ്

കൊച്ചി: ഏപ്രിലിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക(ഐ.ഐ.പി) 4.9 ശതമാനമായി ഉയർന്നു. അടിസ്ഥാന വർഷം 2022-23ൽ നിശ്ചയിച്ചതിന് ശേഷം പുറത്തിറക്കുന്ന ആദ്യ വ്യാവസായിക സൂചികയാണിത്. മുൻവർഷം ഇതേകാലയളവിനേക്കാൾ 6.2 ശതമാനം ഉത്പാദന വളർച്ച നേടിയ മാനുഫാക്ചറിംഗ് മേഖലയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. വൈദ്യുതി, ഗ്യാസ് ഉത്പാദനത്തിലും മികച്ച മുന്നേറ്റമുണ്ടായി. ഖനനം, ക്വാറി എന്നീ മേഖലകളിലും ഉത്പാദനം മെച്ചപ്പെട്ടു. മോട്ടോർ വാഹനങ്ങൾ, ട്രെയിലറുകൾ, സെമി ട്രെയിലറുകൾ എന്നിവയും മികച്ച പ്രകടനം നടത്തി. കാപ്പിറ്റൽ ഗുഡ്‌സ് 16 ശതമാനവും അടിസ്ഥാന വികസനം, നിർമ്മാണ മേഖലകൾ 7.1 ശതമാനവും കൺസ്യൂമർ ഗുഡ്‌സ് 4.3 ശതമാനവും വളർച്ച നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360