
കൊച്ചി: ലോക മോട്ടോർസൈക്കിൾ ദിനത്തിൽ സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി രാജ്യവ്യാപകമായി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. രാജ്യത്തെ 17 നഗരങ്ങളിലായി നടന്ന പരിപാടിയിൽ 1,000-ത്തിലധികം റൈഡർമാരാണ് പങ്കെടുത്തത്. മോട്ടോർസൈക്കിൾ യാത്രകളുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട് സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കാനാണ് ലക്ഷ്യം. ടി.വി.എസ് അപ്പാച്ചെ ഓണേഴ്സ് ഗ്രൂപ്പ്, ടി.വി.എസ് റോണിന്‍ കമ്മ്യൂണിറ്റികളിലെ റൈഡർമാരാണ് ഇതിൽ ആവേശത്തോടെ പങ്കെടുത്തത്. മികച്ചൊരു റൈഡിംഗ് സംസ്കാരം ഇന്ത്യയിലുടനീളം വളര്‍ത്തിയെടുക്കുന്നതിലുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ കൂട്ടായ്മയിലൂടെ വ്യക്തമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |