SignIn
Kerala Kaumudi Online
Sunday, 21 June 2026 1.08 PM IST

11 ബൗളിൽ 50; ശ്രീലങ്കൻ ബൗളർമാരെ തല്ലിച്ചതച്ച് വൈഭവ്, ക്രിക്കറ്റിലെ അതിവേഗ അർദ്ധസെഞ്ച്വറി

vaibhav-suryavanshi-

കൊളംബോ: ക്രിക്കറ്റിന്റെ ചരിത്രപുസ്തകങ്ങൾ തിരുത്തിക്കുറിച്ച് ഇന്ത്യൻ യുവവിസ്മയം വൈഭവ് സൂര്യവംശിക്ക് ലോകറെക്കാഡ്. ശ്രീലങ്ക എ ടീമിനെതിരായ ട്രൈനേഷൻ പരമ്പരയുടെ ഫൈനലിൽ വെറും 11 പന്തുകളിൽ നിന്നാണ് 15കാരൻ അർദ്ധസെഞ്ച്വറി തികച്ചത്. ലിസ്റ്റ് എ (ഏകദിന) ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറിയാണിത്. ദംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ശ്രീലങ്കൻ ബൗളിംഗ് നിരയെ അക്ഷരാർത്ഥത്തിൽ തല്ലിച്ചതയ്ക്കുന്ന പ്രകടനമാണ് ഈ അത്ഭുത ബാലൻ പുറത്തെടുത്തത്.

മറ്റൊരു വമ്പൻ ലോകറെക്കാഡിന് തൊട്ടരികെ എത്തിയ ശേഷമാണ് വൈഭവ് കൂടാരം കയറിയത്. 29 പന്തിൽ 94 റൺസെടുത്ത് നിൽക്കെ താരം പുറത്താകുകയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന ഓസ്‌ട്രേലിയൻ താരം ജേക്ക് ഫ്രേസർ മക്ഗൂർക്കിന്റെ റെക്കാഡ് (29 പന്തിൽ സെഞ്ച്വറി) മറികടക്കാൻ വൈഭവിന് അവസരമുണ്ടായിരുന്നെങ്കിലും 29-ാം പന്തിൽ ശ്രീലങ്കൻ ക്യാപ്ടൻ സഹൻ ആരച്ചിഗെയുടെ പന്തിൽ മിഡ്ഓഫിൽ ക്യാച്ച് നൽകി താരം പുറത്താകുകയായിരുന്നു.

ഇതോടെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ലിസ്റ്റ് എ സെഞ്ച്വറി എന്ന റെക്കാഡ് വൈഭവിന് നേരിയ വ്യത്യാസത്തിൽ നഷ്ടമായി. 2025ലെ വിജയ് ഹസാരെ ട്രോഫിയിൽ 32 പന്തിൽ സെഞ്ച്വറി നേടിയ സാക്കിബുൽ ഗനിയാണ് നിലവിൽ ഈ റെക്കാഡിന് ഉടമ. സെഞ്ച്വറി നഷ്ടമായെങ്കിലും ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറി എന്ന ലോക റെക്കാഡ് ഇനി വൈഭവിന് സ്വന്തം. 12 പന്തിൽ അർദ്ധസെഞ്ച്വറി നേടിയ മുൻ ശ്രീലങ്കൻ താരം കൗശല്യ വീരരത്‌നെയുടെ 21 വർഷം പഴക്കമുള്ള റെക്കാഡാണ് വൈഭവ് പഴങ്കഥയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS, LATESTNEWS, VAIBHAV SURYAVANSHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360