SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

കിംസ്ഹെൽത്തിന് യുണിവന്റ്സ് ഹെൽത്ത്‌കെയർ എക്‌സലൻസ് പുരസ്കാരങ്ങൾ

a

തിരുവനന്തപുരം: ആരോഗ്യപരിചരണ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന നൂതന പദ്ധതികളെ അംഗീകരിക്കുന്ന യുണിവന്റ്സ് ഹെൽത്ത്‌കെയർ എക്‌സലൻസിൽ രണ്ട് വിഭാഗങ്ങളിൽ കിംസ്ഹെൽത്ത് രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി.‘ഇംപ്രൂവിംഗ് പെരിനേറ്റൽ ഔട്ട്കംസ് ആൻഡ് പ്രൊട്ടക്ടിംഗ് സേഫ്റ്റി ത്രൂ ലബോറട്ടറി മെഡിസിൻ ഗൈഡഡ് റിസ്ക് സ്ട്രാറ്റിഫിക്കേഷൻ ഒഫ് ആന്റിനേറ്റൽ അലോഇമ്യൂണൈസേഷൻ’ എലൈറ്റ് വിഭാഗത്തിലാണ് ഒരു പുരസ്കാരം. ഗർഭിണിയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾ കുഞ്ഞിന്റെ ചുവന്ന രക്താണുക്കളെ ആക്രമിച്ച് വിളർച്ചയ്ക്ക് കാരണമാകുന്ന അവസ്ഥയാണ് ഗർഭകാല അലോഇമ്യൂണൈസേഷൻ.ഇത് നേരത്തെ കണ്ടെത്തി നിയന്ത്രിക്കുന്നതിലൂടെ ഉയർന്ന അപകടസാധ്യതയുള്ള ഗർഭാവസ്ഥകൾ നേരത്തെ തിരിച്ചറിയാൻ സാധിക്കും.

നഴ്സ്-ലെഡ് ആന്റി-കോഗുലേഷൻ ക്ലിനിക്ക് ഫോർ ഇംപ്രൂവ്ഡ് സേഫ്റ്റി ആൻഡ് റെഡ്യൂസ്ഡ് കോംപ്ലിക്കേഷൻസ് ഇൻ പേഷ്യന്റ്സ് ടേക്കിംഗ് ഓറൽ ആന്റികോഗുലേഷൻ എന്ന പദ്ധതിക്ക് ഡിസ്റ്റിംഗ്‌ഷൻ വിഭാഗത്തിലാണ് പുരസ്കാരം. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് വ്യക്തിഗത പരിചരണം, രോഗികൾക്കുള്ള ബോധവത്കരണം, തുടർപരിചരണം എന്നിവ പ്രത്യേക പരിശീലനം നേടിയ നഴ്സിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയിൽ നൽകുന്നു. അബോട്ട് ഗ്ലോബൽ ഡയറക്ടർ ട്രീഷ്യ എച്ച്. റവാലിക്കോയിൽ നിന്ന് കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ളയുടെ സാന്നിദ്ധ്യത്തിൽ കിംസ്ഹെൽത്ത് പ്രതിനിധി സംഘം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360