SignIn
Kerala Kaumudi Online
Saturday, 22 August 2026 1.24 AM IST

മൈജി ഓണം, മാസ് ഓണം: ലക്ഷ്യം 2,500 കോടി രൂപ വിറ്റുവരവ്

1

30 കോടി രൂപയുടെ സമ്മാനങ്ങളുമായി സീസൺ 4

കൊച്ചി: ഇത്തവണത്തെ ഓണക്കാല വിൽപ്പനയിൽ 2,500 കോടി രൂപയുടെ വിറ്റുവരവാണ് മൈജി ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എ.കെ ഷാജി പറഞ്ഞു. 'മൈജി ഓണം മാസ് ഓണം സീസൺ 4' ക്യാമ്പയിനിൽ 30 കോടിയിലേറെ രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ബി.എം.ഡബ്‌ള്യു കാർ, 20 കാറുകൾ, 25 സ്‌കൂട്ടറുകൾ, 100 പേർക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ്, 50 അന്താരാഷ്ട്ര യാത്രകൾ എന്നിവയാണ് പ്രധാന സമ്മാനങ്ങൾ. മൈജി ഓണം മാസ് ഓണത്തിന് മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.

ഓണസീസണിലെ വിലവർദ്ധന വിൽപ്പനയെ എങ്ങനെ ബാധിക്കുന്നു?

ക്രൂഡോയിൽ വില ഉയർന്നതോടെ ഉത്പാദന, ഗതാഗത ചെലവുകൾ വർദ്ധിക്കുന്നതിനാൽ ഗാഡ്‌ജറ്റുകളുടെയും ഹോം അപ്ളൈയൻസുകളുടെയും വില ഉയരുന്ന സാഹചര്യമുണ്ട്. വിലവർദ്ധനയ്ക്ക് മുൻപ് ഉത്പന്നങ്ങൾ വാങ്ങാനാണ് ഉപഭോക്താക്കൾ താൽപര്യം പ്രകടിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മൈജിയുടെ പ്രധാന ഷോറൂമുകൾ രാത്രി 12 മണി വരെ പ്രവർത്തിക്കും.

ഫിനാൻസ് സൗകര്യങ്ങൾ എത്രത്തോളം സഹായകരമാണ്?

'മൈജി സൂപ്പർ ഇ.എം.ഐ' വഴി കുറഞ്ഞ പ്രതിമാസ തവണയിൽ ഉത്‌പന്നങ്ങൾ വാങ്ങാം. നോ കോസ്‌റ്റ് ഇ.എം.ഐ, ഒരു ഇ.എം.ഐ ക്യാഷ് ബാക്ക് തുടങ്ങിയ ആനുകൂല്യങ്ങൾക്കൊപ്പം ബജാജ്, എച്ച്.ഡി.എഫ്, ഐ.ഡി.എഫ്.സി, ടി.വി.എസ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെയും പേടിഎം, പൈൻലാബ്സ് തുടങ്ങിയവയുടെയും സേവനങ്ങൾ ലഭ്യമാണ്.

മൈജിയുടെ പ്രധാന കരുത്ത്?

ഇടനിലക്കാരെ ഒഴിവാക്കി ബ്രാൻഡുകളിൽ നിന്ന് നേരിട്ട് ബൾക്ക് പർച്ചേസ് നടത്തുന്നതാണ് പ്രധാന നേട്ടം. ഇതിലൂടെ മത്സരാധിഷ്‌ഠിത വിലയിൽ ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കുന്നു. സൂപ്പർ ഇ.എം.ഐ, പ്രൊട്ടക്ഷൻ പ്ളാൻ, എക്‌സ്‌ട്രാ വാറന്റി, മൈജി കെയർ, എക്‌സ്‌ചേഞ്ച് ഓഫർ, നഗരങ്ങളിൽ വേഗത്തിൽ ഡെലിവറി നൽകുന്ന മൈജി 2 ഫാസ്‌റ്റ് എന്നിവയും സേവന ശൃംഖലയുടെ ഭാഗമാണ്. 2026ലെ ഏറ്റവും പുതിയതും അത്യാധുനികവുമായ ഉത്പന്നങ്ങളാണ് വിപണിയിൽ അവതരിപ്പിക്കുന്നത്.

സമ്മാന പദ്ധതിയുടെ സുതാര്യത എങ്ങനെ ഉറപ്പാക്കും?

നറുക്കെടുപ്പ് മുതൽ സമ്മാന വിതരണം വരെയുള്ള നടപടികൾ സുതാര്യമായിരിക്കും. സമ്മാനങ്ങൾ പ്രഖ്യാപിച്ച് 45 ദിവസത്തിനുള്ളിൽ വിജയികൾക്ക് കൈമാറും. മൈജിയുടെ ഏറ്റവും വലിയ മുതൽക്കൂട്ട് വിശ്വാസ്യതയും പ്രവർത്തനങ്ങളിലെ സുതാര്യതയുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MYG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360