
സൈനികർക്കായി പിഎൻബിയുടെ പുതിയ ക്രെഡിറ്റ് കാർഡുകൾ
ന്യൂഡൽഹി: ഇന്ത്യൻ സൈനികർക്കായി പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ‘പിഎൻബി ലക്‌ഷുറ’, ‘പിഎൻബി പരാക്രം’ എന്നീ രണ്ട് പുതിയ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചു. ഇന്ത്യൻ സൈന്യവുമായി ഒപ്പുവെച്ച ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് കാർഡുകൾ പുറത്തിറക്കിയത്. സൈനിക ഉദ്യോഗസ്ഥർക്കായി മെറ്റൽ കാർഡായാണ് ലക്‌ഷുറ ലഭിക്കുക. ജെ.സി.ഒമാർക്കും മറ്റ് റാങ്കുകളിലുള്ള സൈനികർക്കുമായി പരിസ്ഥിതി സൗഹൃദ ബയോഡീഗ്രേഡബിൾ മെറ്റീരിയലിലാണ് പരാക്രം കാർഡ്. കാന്റീൻ സ്റ്റോറ്സ് ഡിപ്പാർട്ട്‌മെന്റ് (സിഎസ്‌ഡി) വഴിയുള്ള വാങ്ങലുകൾക്ക് മൂന്ന് ശതമാനം കാഷ്ബാക്ക്, സൗജന്യ എയർപോർട്ട് ലോഞ്ച്, സീറോ ഫോറെക്‌സ് മാർക്ക്അപ്പ്, ‘ബൈ വൺ ഗെറ്റ് വൺ’ സിനിമാ ടിക്കറ്റ്, ഗോൾഫ് പരിശീലനം തുടങ്ങിയ ആനുകൂല്യങ്ങൾ കാർഡുകൾ വാഗ്‌ദാനം ചെയ്യുന്നു. സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ സൈന്യത്തിലെയും പിഎൻബിയിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |