
റബർ വില ഇടിയുന്നു, കുരുമുളകിന് മുന്നേറ്റം
കോട്ടയം: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് റബറിന്റെ ആഭ്യന്തര വിലയും ഇടിഞ്ഞു. ബാങ്കോക്കിൽ ആർ.എസ്.എസ് ഫോർ വില 265രൂപയിലേക്ക് താഴ്ന്നു ആഭ്യന്തര വ്യാപാരി വില ആർ.എസ്.എസ് ഫോർ 267 രൂപയാണ്.
കപ്പൽ കൂലിയും മറ്റു നികുതികളും കണക്കിലെടുത്താൽ ഇറക്കുമതി റബറിന് വില 290 രൂപ കവിയും. അതിനാൽ ഇറക്കുമതിക്ക് മുറവിളി കൂട്ടുന്ന ടയർലോബി നിശബ്ദരായി. ടാപ്പിംഗ് സജീവമായതോടെ ആവശ്യത്തിനു ഷീറ്റ് ലഭ്യമായതോടെ കയറ്റുമതിക്കാർ വിപണിയിൽ നിന്ന് വിട്ടുനിന്നു വില ഇടിച്ചു. രണ്ടാഴ്ചക്കുള്ളിൽ 12 രൂപയുടെ കുറവാണ് ആഭ്യന്തര വിലയിലുണ്ടായത്. ഉത്പാദനം കൂടിയതിനാൽ വില ഇനിയും ഇടിഞ്ഞേക്കും.
###########
കുരുമുളക് ഉപഭോഗം ഉയരുന്നു
ഉത്സവകാലം അടുത്തതോടെ ഉത്തരേന്ത്യൻ മസാലകമ്പനികൾ വാങ്ങൽ താത്പര്യം വർദ്ധിപ്പിച്ചതിനാൽ കുരുമുളക് വില ഉയർന്നു. കഴിഞ്ഞ വാരം കിലോക്ക് ഏഴ് രൂപ കൂടി. നാഷണൽ കമ്മോഡിറ്റി എക്സ്ചേഞ്ച് അവധി വില ഉയർത്തിയതും അനുകൂലമായി. ഇതിനിടെ ഇറക്കുമതിക്കായി കമ്പനികൾ സമ്മർദ്ദം ശക്തമാക്കി.
#രാജ്യാന്തര വില (ടണ്ണിന്)
ഇന്ത്യ-7600 ഡോളർ
ശ്രീലങ്ക- 6400 ഡോളർ
വിയറ്റ്നാം- 6200 ഡോളർ
ഇന്തോനേഷ്യ-6500 ഡോളർ
ബ്രസീൽ -6000 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |