
കൊച്ചി: ഇന്ത്യയിൽ പുതിയ സബ്-4 മീറ്റർ കോംപാക്ട് എസ്.യു.വി അവതരിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗൺ അറിയിച്ചു. അടുത്ത വർഷം വിപണിയിലെത്തുന്ന വാഹനം ഇന്ത്യയിലെ ഫോക്‌സ്‌വാഗണിന്റെ ഏറ്റവും ജനപ്രിയമായ എസ്.യു.വി മോഡലായി മാറുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ വിപണിക്കായി പ്രത്യേകം വികസിപ്പിച്ച എംക്യുബി-എ0-ഐ.എൻ പ്ലാറ്റ്‌ഫോമിലാകും വാഹനം നിർമ്മിക്കുക. ഉയർന്ന പ്രാദേശികവൽക്കരണത്തോടെ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പുതിയ എസ്.യു.വി സുരക്ഷ, നിർമാണ നിലവാരം, മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവയ്ക്ക് പ്രാധാന്യം നൽകും. രാജ്യത്തെ ഏറ്റവും വലിയ യാത്രാ വാഹന വിഭാഗത്തിൽ സാന്നിദ്ധ്യം ശക്തമാക്കാനാണ് പുതിയ മോഡലിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെയും യൂറോപ്പിലെയും എൻജിനീയറിംഗ് ടീമുകൾ സംയുക്തമായി വികസിപ്പിച്ച പ്ലാറ്റ്‌ഫോം കുറഞ്ഞ ഉടമസ്ഥാവകാശ ചെലവും കാര്യക്ഷമമായ ഉത്പ്പാദനവും ഉറപ്പാക്കും. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് എസ്.യു.വി രൂപകൽപ്പന ചെയ്യുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |