
കൊച്ചി: വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് പകരാൻ ലക്ഷ്യമിടുന്ന ഇൻഡോ-അറബ് കണക്ട് ടൂറിസം സമ്മിറ്റ് ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കും. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന കോൺക്ലേവോടെ സമ്മിറ്റിന് തുടക്കമാകും. മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. ടൂറിസം മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. നാളെ നടക്കുന്ന ബിടുബി സംഗമത്തിൽ 10 വിദേശ രാജ്യങ്ങളിലെ 150ൽ അധികം മുൻനിര ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കും. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള എക്‌സിബിറ്റേഴ്‌സുമായി ഇവർ നേരിട്ട് സംവദിക്കും. സമ്മേളനത്തിൽ 60,000ത്തിലധികം ബിസിനസ് കൂടിക്കാഴ്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ വരും വർഷങ്ങളിൽ കുറഞ്ഞത് 25,000 കോടി രൂപയുടെ വ്യാപാര വികസന സാദ്ധ്യതകളാണ് ടൂറിസം മേഖലയിൽ പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |