SignIn
Kerala Kaumudi Online
Monday, 31 August 2026 12.52 AM IST

ഹോണ്ട എ.ഡി.വി 160, റെബെൽ 300 വില പ്രഖ്യാപിച്ചു

adv

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പുതിയ ഹോണ്ട എ.ഡി.വി 160, ഹോണ്ട റെബൽ 300 എന്നിവയുടെ ഇന്ത്യൻ വിലകൾ പ്രഖ്യാപിച്ചു. എ.ഡി.വി 160ന് 1,70,000 രൂപയും റെബെൽ 300 സ്റ്റാൻഡേർഡ് വേരിയന്റിന് 2,22,000 രൂപയും, ഇ ക്ലച്ച് വേരിയന്റിന് 2,62,000 രൂപയുമാണ്
എക്‌സ്‌ഷോറൂം വില.

രണ്ട് മോഡലുകളും ഹോണ്ട വെബ്‌സൈറ്റ് വഴിയോ ഡീലർഷിപ്പുകൾ മുഖേനയോ 5,000 രൂപ നൽകി ബുക്ക് ചെയ്യാം. ഒക്‌ടോബർ പകുതിയോടെ വിതരണം ആരംഭിക്കും. ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്‌സ് ഇന്ധന സ്‌കൂട്ടറായ എ.ഡി.വി 160 നഗര റോഡുകൾക്കും വാരാന്ത്യയാത്രകൾക്കും പരുക്കൻ എ.ഡി.വി സ്റ്റൈലിംഗും ഫ്ലെക്‌ടെക് സാങ്കേതികവിദ്യയും ഉപയോഗിച്ച് നിർമ്മിച്ചതാണ്.

എ.ഡി.വി 160

156.93 സി.സി ലിക്വിഡ്-കൂൾഡ് എൻജിൻ

ഇ 85 ഫ്ലെക്സ്-ഫ്യുവൽ (ഫ്ലെക്സ്ടെക്)

27 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്

ഹോണ്ട റോഡ്സിങ്കോടുകൂടിയ ടി.എഫ്.ടി

ടേൺ ബൈ ടേൺ നാവിഗേഷൻ

ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ

എ.ബി.എസ് ഫ്രണ്ട്, റിയർ ഡിസ്‌ക്‌ ബ്രേക്കുകൾ

ഹോണ്ട റെബൽ 300

286 സി.സി ലിക്വിഡ് കൂൾഡ് എൻജിൻ

എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്

സ്റ്റാൻഡേർഡ്, ഇ-ക്ലച്ച് വകഭേദങ്ങൾ

ഹോണ്ട റോഡ്‌സിങ്കോടുകൂടിയ ടി.എഫ്.ടി

ടേൺ ബൈ ടേൺ നാവിഗേഷൻ

എ.ബി.എസ് ഫ്രണ്ട്, റിയർ ഡിസ്‌ക്‌ ബ്രേക്കുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HONDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360