
കൊച്ചി: ചിങ്ങം ഒന്നിന് സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തിൽ 300ലധികം കാറുകൾ ഉപഭോക്താക്കൾക്ക് കൈമാറി. സംസ്ഥാനത്ത് സ്‌കോഡ നടത്തിയ ഏറ്റവും വലിയ ഉത്സവകാല വിതരണമാണിത്. കൊഡിയാക്ക്, കൈലാക്ക്, കുഷാക്ക് എന്നീ എസ്.യു.വി ത്രയങ്ങളും സ്ലാവിയ സെഡാനും ഉൾപ്പെടെ പുതിയ സ്‌കോഡ വാഹനങ്ങളാണ് ഉപഭോക്താക്കൾ സ്വന്തമാക്കിയത്.
ഓണാഘോഷങ്ങൾക്ക് കൂടുതൽ ആവേശം നൽകാൻ ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ കേരളത്തിനായി സ്‌കോഡ ഓട്ടോ ഇന്ത്യ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. മികച്ച ആനുകൂല്യങ്ങളോടെ വാഹനങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമായി.
വിപണി വിഹിതം ഉയർത്തി സ്‌കോഡ ഓട്ടോ
ഇ.വി.എം മോട്ടോഴ്‌സ്, പി.പി.എസ് മോട്ടോഴ്‌സ്, ജെം ഫീനിക്‌സ് എന്നിവയുൾപ്പെടെ ഡീലർ പങ്കാളികൾ വഴി 16 നഗരങ്ങളിലായി 24 ഉപഭോക്തൃ സമ്പർക്ക കേന്ദ്രങ്ങളോടെ ശക്തമായ സാന്നിദ്ധ്യമാണ് സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്കുള്ളത്. വിപുലമായ ഡീലർഷിപ്പ് ശൃംഖല ഉപഭോക്താക്കൾക്ക് ബ്രാൻഡിലുള്ള വിശ്വാസത്തെ എടുത്തുകാണിക്കുന്നതാണെന്ന് സ്‌കോഡ അധികൃതർ പറഞ്ഞു.
വികസന മോഡിൽ
2021ൽ രാജ്യത്ത് 120 സമ്പർക്ക കേന്ദ്രങ്ങൾ മാത്രമുണ്ടായിരുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ, 192 നഗരങ്ങളിൽ 340ലധികം സമ്പർക്ക കേന്ദ്രങ്ങളിലേക്ക് ശൃംഖല വിപുലീകരിച്ചു. ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുക്കുക, ഇന്ത്യയിലുടനീളം തടസങ്ങളില്ലാത്ത മികച്ച ഉപഭോക്തൃ സേവനം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളിലാണ് മുന്നേറ്റം.
കൈലാഖ് സ്‌പോർട്‌ലൈൻ
സ്‌കോഡ കൈലാഖിന്റെ പുതിയ സ്‌പോർട്‌ലൈൻ പതിപ്പും പുറത്തിറക്കി.
കൈലാഖ് സ്‌പോർട്‌ലൈൻ 1.0 ടി.എസ്.ഐ മാനുവൽ പതിപ്പിന് 11.32 ലക്ഷം രൂപയും 1.0 ടി.എസ്.ഐ ഓട്ടോമാറ്റിക് പതിപ്പിന് 12.32 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.
2020 മുതൽ കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി 20,000 സ്‌കോഡ വാഹനങ്ങൾ കൈമാറിയതായി പി.പി.എസ് സ്‌കോഡ അറിയിച്ചു. ഇതിൽ 6,000 കൈലാഖ് വാഹനങ്ങളും ഉൾപ്പെടുന്നതായി
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്കോഡ ഓട്ടോ ഇന്ത്യയുടെ സോണൽ മേധാവി ബിജുരാജ് വി., പി.പി.എസ് മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ രാജീവ് സാംഗ്‌വി, സി.ഇ.ഒ ചന്ദ്രശേഖർ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |