
കൊച്ചി: ഇന്ത്യയ്ക്കായി കിയ അവതരിപ്പിക്കുന്ന ആദ്യ ഹൈബ്രിഡ് എസ്.യു.വിയായ സോറന്റോ സെപ്‌തംബർ നാലിന് നിരത്തിലിറക്കും. ഉത്പാദനം തുടങ്ങിയതോടെ കാറിന്റെ ബുക്കിംഗ് ആരംഭിച്ചു.
പ്രീമിയം ത്രീ-റോ എസ്.യു.വി വിഭാഗത്തിലേക്കുള്ള കിയ ഇന്ത്യയുടെ പ്രവേശനമാണിത്. ശക്തമായ റോഡ് സാന്നിദ്ധ്യം, വ്യത്യസ്തമായ ഡിസൈൻ ഘടകങ്ങൾ, പരിഷ്‌കൃതമായ ഇന്റീരിയർ, പ്രീമിയം എസ്.യു.വി അനുഭവം എന്നിവ സമന്വയിപ്പിക്കുന്നതാണ് സോറന്റോ.
കിയ ഇന്ത്യയുടെ അനന്തപൂർ പ്ലാന്റിൽ നിർമ്മിച്ച സോറന്റോ പുറത്തിറങ്ങി. ഓൾ-വീൽ ഡ്രൈവ് സംവിധാനം സഹിതമാണ് കാർ എത്തുന്നത്. ഹൈബ്രിഡിനൊപ്പം ഡീസൽ പവർട്രെയിനും സോറന്റോയിൽ ലഭ്യമാകും. ലൈവ് ജനറേറ്റീവ് എ.ഐ. സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കിയ എ.ഐ. അസിസ്റ്റന്റും സോറന്റോയിൽ അവതരിപ്പിക്കും. യാത്രകൾ കൂടുതൽ സ്മാർട്ടും വിവരസമ്പന്നവും വ്യക്തിഗതവുമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
സോറന്റോയുടെ പ്രീ-ബുക്കിംഗ് ഡീലർഷിപ്പുകളിലും കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആരംഭിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ കിയയുടെ എസ്.യു.വി നേതൃത്വത്തിന്റെ പ്രതീകമായി സോറന്റോ ഇന്ത്യയിലെത്തുന്നതോടെ പ്രീമിയം പോർട്ട്‌ഫോളിയോയിൽ നിർണായക ഘട്ടത്തിനാണ് തുടക്കമാകുന്നത്. കിയയ്ക്കും ഇന്ത്യൻ വാഹന വ്യവസായത്തിനും പ്രധാന നാഴികക്കല്ലാണ് സോറന്റോ.
ഗ്വാങ്‌ഗു ലീ
മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ
കിയ ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |