
കൊച്ചി: ടി.വി.എസ് മോട്ടോർ കമ്പനിയുടെ ജനപ്രിയ കുടുംബ സ്കൂട്ടറായ ജൂപ്പിറ്ററിന്റെ പുതിയ ഡ്യുവൽ ടോൺ സ്‌പെക്ട്രൽ റേഞ്ച് നിരത്തിലിറക്കി. 110 സി.സി സ്കൂട്ടർ വിഭാഗത്തിൽ ആദ്യമായാണ് ഡ്യുവൽ ടോൺ ശൈലിയിലുള്ള സ്പെക്ട്രൽ കളർ ഓപ്ഷൻ അവതരിപ്പിക്കുന്നത്.
സ്‌പെക്ട്രൽ ബ്ലൂ, സ്പെക്ട്രൽ കോപ്പർ നിറങ്ങളിലാണ് സ്കൂട്ടർ ലഭ്യമാകുക. യാത്രക്കാർക്കും പിന്നിലിരിക്കുന്നവർക്കും ഒരുപോലെ സുഖകരമായ യാത്ര ഉറപ്പാക്കാൻ ഇന്റഗ്രേറ്റഡ് ബാക്ക്‌റെസ്റ്റോടു കൂടിയ നീളമേറിയ പ്രീമിയം സീറ്റുകളാണുള്ളത്. ഫോൺ ചാർജ് ചെയ്യാൻ ടൈപ്പ്-സി പോർട്ടും ക്രമീകരിച്ചിട്ടുണ്ട്. നാവിഗേഷൻ, കോൾ, എസ്.എം.എസ് അലർട്ടുകൾ ലഭ്യമാക്കുന്ന സ്മാർട്ട്‌കണക്ട് സാങ്കേതികവിദ്യയും ഇതിലുണ്ട്. വേഗത്തിലുള്ള ആക്സിലറേഷനും മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഉറപ്പാക്കുന്ന ടി.വി.എസ് ഐഗോ അസിസ്റ്റ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തി.
33 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജാണ് വാഹനത്തിലുള്ളത്. രണ്ട് ഹെൽമെറ്റുകൾ വരെ സൂക്ഷിക്കാം. മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന 113.3 സി.സി സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക് എൻജിനാണ് പുതിയ ജൂപ്പിറ്ററിന്റെ കരുത്ത്. ടി.വി.എസ് ഐഗോ അസിസ്റ്റിന്റെ സഹായത്തോടെ 5.9 കിലോവാട്ട് പവറും 9.8 എൻ.എം വരെ ടോർക്കും ഉത്പാദിപ്പിക്കുന്നു. സ്‌പെക്ട്രൽ റേഞ്ച് ജൂപ്പിറ്റർ ഉടൻ അംഗീകൃത ഡീലർഷിപ്പുകളിൽ ലഭ്യമാകും.
ഡൽഹി എക്സ് ഷോറൂം വില
89,825 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |