
കൊച്ചി: പൾസർ ബ്രാൻഡിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് ബജാജ് ഓട്ടോ പുതിയ പൾസർ 150, പൾസർ 125 മോഡലുകൾ നിരത്തിലിറക്കി.
പൾസറിന്റെ പ്രകടനം, രൂപഭാവം, റോഡ് സാന്നിദ്ധ്യം എന്നിവ നിലനിറുത്തി പുതിയ എൻജിൻ, ഗിയർബോക്‌സ്, മോണോഷോക്ക് സസ്‌പെൻഷൻ, അഞ്ച് ഇഞ്ച് ടി.എഫ്.ടി. കൺസോൾ, ക്രോൾ ടെക്, ഗൂഗിൾ മാപ്‌സ് നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ പുതിയ മോഡലുകളിലുണ്ട്. 2001ൽ അവതരിപ്പിച്ച പൾസർ രണ്ട് കോടിയിലധികം യൂണിറ്റുകൾ വിറ്റഴിച്ചു.
പൾസർ 150ൽ 149.5 സി.സി. എൻജിൻ 14 പി.എസ്. കരുത്തും 13.7 എൻ.എം.ടോർക്കും നൽകുന്നു. പൾസർ 125ൽ 124.58 സി.സി. എൻജിൻ 12 പി.എസ്. കരുത്തും 11 എൻ.എം.ടോർക്കും നൽകുന്നു. ഡയമണ്ട് ടൈപ്പ് ഫ്രെയിം, നൈട്രജൻ ഗ്യാസ് ചാർജ്ഡ് മോണോഷോക്ക് സസ്‌പെൻഷൻ, മൂന്ന് റൈഡ് മോഡുകൾ, ക്രോൾ ടെക്, പുതിയ എൽ.ഇ.ഡി. ഹെഡ്‌ലാമ്പ് എന്നിവയാണ് സവിശേഷതകൾ. അഞ്ച് ഇഞ്ച് ടി.എഫ്.ടി. കൺസോളിൽ ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, കോൾമെസേജ് അലർട്ടുകൾ, മ്യൂസിക് നിയന്ത്രണം എന്നിവയും ലഭിക്കും.
''പഴയ തനിമ നിലനിറുത്തി സമകാലിക റൈഡർമാരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ പുതിയ തലമുറ പൾസറാണിത്.""
ശാരംഗ് കനാഡേ
ചീഫ് ബിസിനസ് ഓഫീസർ
ബജാജ് ഓട്ടോ
പൾസർ 150 ഡൽഹി എക്‌സ്‌ഷോറൂം
പ്രാരംഭവില 1,15,233 രൂപ
പൾസർ 125 വില
92,900 രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |