SignIn
Kerala Kaumudi Online
Sunday, 30 August 2026 6.10 PM IST

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സെപ്തംബറിൽ യുഎഇയിൽ വൻ മാറ്റങ്ങൾ, ജോലിസമയത്തിലും പുതിയ ക്രമീകരണം

uae-new-rules
പ്രതീകാത്മക ചിത്രം

ദുബായ്: വേനൽക്കാലത്തിന് ശേഷം യുഎഇയിൽ സെപ്തംബർ മുതൽ പുതിയ മാറ്റങ്ങൾ. യാത്രാ സൗകര്യങ്ങൾ, തൊഴിൽ നിയമങ്ങൾ, വിദ്യാഭ്യാസം, നികുതി എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ വലിയ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. സ്വദേശികൾക്കുള്ള നാഫിസ് പദ്ധതിയിലെ പുതിയ ശമ്പള ആനുകൂല്യങ്ങൾ, എതിഹാദ് റെയിൽ ശൃംഖലയുടെ വിപുലീകരണം തുടങ്ങി നിരവധി മാറ്റങ്ങളാണ് യുഎഇയിൽ പ്രാബല്യത്തിൽ വരാൻ പോകുന്നത്.

സെപ്തംബർ മുതൽ യുഎഇ സ്വദേശികൾക്ക് പരിഷ്കരിച്ച നാഫിസ് ചട്ടക്കൂടിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. കുറഞ്ഞത് 6,000 ദിർഹം ശമ്പള പരിധി, കുട്ടികൾക്കുള്ള പ്രത്യേക അലവൻസുകൾ, പെൻഷൻ വിഹിതത്തിലെ മാറ്റങ്ങൾ എന്നിവ അടങ്ങുന്നതാണ് പുതിയ ചട്ടങ്ങൾ. അടുത്ത മാസം മുതൽ എത്തുന്ന പുതിയ ഗുണഭോക്താക്കൾക്കാണ് ഇത് ആദ്യം ബാധകമാകുക. തുടർന്ന് നിലവിലുള്ളവർക്ക് ഘട്ടം ഘട്ടമായി മൂന്ന് വർഷത്തിനുള്ളിൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കും.

പൊതുഗതാഗത മേഖലയിൽ ചരിത്രപരമായ മാറ്റം കുറിക്കുന്ന എതിഹാദ് റെയിലിന് സെപ്തംബർ 30 നിർണായക ദിവസമാണ്. സർവീസ് അന്ന് ഔദ്യോഗികമായി ആരംഭിക്കുന്നതിനൊപ്പം ശൃംഖലയിൽ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി വരും. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന യാത്രാ ട്രെയിൻ സർവീസിന്റെ ആദ്യഘട്ടത്തിന് ശേഷം ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനുമാണ് പ്രവർത്തന സജ്ജമാകുന്നത്.

കൂടാതെ. വേനലവധി അവസാനിക്കുന്നതോടെ യുഎഇയിൽ പുറംതൊഴിലാളികൾക്കായി ഏർപ്പെടുത്തിയിരുന്ന വാർഷിക മിഡ് ഡേ ബ്രേക്ക് സെപ്തംബർ 15ന് അവസാനിക്കും. ഇതോടെ കടുത്ത വേനൽക്കാലത്തെ തൊഴിൽ നിയന്ത്രണങ്ങൾ രാജ്യം ക്രമേണ ഒഴിവാക്കും.

English Summary

The UAE will implement significant changes from September across various sectors, including labor laws and transportation. Revised Nafis program benefits, featuring new salary thresholds and allowances, will apply to Emiratis. Etihad Rail's passenger services are set to officially commence on September 30, with two new stations becoming operational. Furthermore, the annual midday break for outdoor workers will conclude on September 15.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE SEPTEMBER CHANGES, UAE WORK HOURS, UAE EXPATRIATES, UAE MIDDAY BREAK, UAE LABOUR RULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360